കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. പത്താം തീയതിക്ക് മുൻപ് ആദ്യഗഡുവും ഇരുപതാം തീയതിക്ക് മുൻപ് രണ്ടാം ഗഡുവും നൽകാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
നേരത്തെ എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടാണ് ഇപ്പോൾ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ചാണ് ശമ്പള വിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിൽ ഉത്തരവിറക്കിയത്.
എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്പളവും നൽകണമെന്ന ഉത്തരവിനെതിരെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതിനെത്തുടർന്നാണ് നടപടി.സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക