നീറ്റ് പിജി പരീക്ഷയുടെ തീയതി മാറ്റി. നേരത്തെ പരീക്ഷയ്ക്കായി തീരുമാനിച്ചിരുന്ന തീയതി പുതുക്കിയാണ് ഇപ്പോൾ പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 7 ന് പരീക്ഷ നടക്കുമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ്(NBEMS) അറിയിച്ചിരിക്കുന്നത്.
നേരത്തെ മാർച്ച് മൂന്നിന് പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ച് 2023 നവംബർ 9ന് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതാണ് ഇപ്പോൾ ജൂലൈ ഏഴിലേക്ക് മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് നീ പിജി 2024 ന് ഇന്ത്യൻ ഷിപ്പ് പൂർത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക