രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിൽ നിബന്ധനകളോടെ അനുമതി നൽകി. ജനുവരി 14നാണ് മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്.
മണിപ്പൂരിലെ ഇംഫാൽ പാലസ് ഗ്രൗണ്ടിൽ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതി നേരത്തെ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷേധിച്ചിരുന്നു. ഇപ്പോൾ ചില നിബന്ധനകളോടെ പരിപാടി നടത്താൻ അനുമതി നൽകിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക