കൊല്ലം: കൊല്ലം ജില്ലയിൽ പകർച്ച വ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേർ. എച്ച് വൺ എൻ വൺ, മലേറിയ, മലമ്പനി, എലിപ്പനി, ഡെങ്കി, ചിക്കൻപോകസ് എന്നീ രോഗങ്ങളും ജില്ലയിൽ ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
199 പേർ വിവിധ ആശുപത്രികളിൽ കിടത്തിചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. 83പേർ രണ്ടാഴ്ചയക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
11 പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. കോർപ്പറേഷൻ പരിധിയിലാണ് രോഗികളുടെ എണ്ണം കൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക