ആപ്പിളിനെ മറികടന്ന് ആഗോള തലത്തില്‍ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. 2024 ന്റെ തുടക്കം മുതല്‍ മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ ഇക്കാലയളവില്‍ 1.6 ശതമാനം ഉയരുകയും കമ്പനിയുടെ വിപണി മൂല്യം 2.875 ട്രില്യണ്‍ ഡോളറിലെത്തി. ഈ കാലയളവില്‍ 0.9 ശതമാനം ഇടിവ് നേരിട്ട ഐ ഫോണ്‍ നിര്‍മാതാക്കളുടെ വിപണി മൂല്യം ഇപ്പോള്‍ 2.871 ട്രില്യണ്‍ ആണ്.
2021-ന് ശേഷം ആദ്യമായാണ് ആപ്പിളിന്റെ വിപണിമൂല്യം മൈക്രോസോഫ്റ്റിന്റെ മൂല്യത്തേക്കാള്‍ താഴെയെത്തുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ യുഎസ് വിപണികളില്‍ ആപ്പിള്‍ തിരിച്ചടി നേരിടുകയാണ്. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുതിയ പദ്ധതികളാണ് മൈക്രോസോഫ്റ്റിനെ മുന്നോട്ടു നയിക്കുന്നത്.
മൈക്രോസോഫ്റ്റ് നിലവില്‍ അതിന്റെ പ്രൊഡക്ടിവിറ്റി സോഫ്റ്റ്വെയറുകളിലുടനീളം ഓപ്പണ്‍എഐയുടെ സാങ്കേതികവിദ്യ സംയോജിപ്പിച്ചിട്ടുണ്ട്. ഇത് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസ്സില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ കമ്പനിയെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക