ലക്നൗ: അയോധ്യ രാമക്ഷേചത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും ആഘോഷിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് സർക്കാർ നേരത്തെ അവധി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇപ്പോൾ പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക