അടുത്തകാലങ്ങളിൽ വളരെയധികം വ്യത്യസ്തമായ ഫീച്ചറുകൾ ആണ് ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നൽകിക്കൊണ്ടിരിക്കുന്നത്. ദിനംപ്രതി ആകർഷകമായ ഒട്ടേറെ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്.
ആപ്ലിക്കേഷനിൽ നിന്ന് പുറത്തു പോകാതെ വാട്സാപ്പിന്റെ ഐഒഎസ് വേർഷനിൽ സ്റ്റിക്കറുകൾ നിർമ്മിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ വാട്സ്ആപ്പ് .
സ്റ്റിക്കറുകൾ നിർമ്മിച്ച് പങ്കുവെക്കുന്നതിന് വാട്സാപ്പ് ആപ്ലിക്കേഷനിൽ നിന്ന് പുറത്ത് കടക്കേണ്ടതില്ല എന്നർത്ഥം. ഇതോടെ ചാറ്റുകൾ കൂടുതൽ രസകരമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ടെക്സ്റ്റ് മെസ്സേജുകൾ അയക്കുന്നതിനേക്കാൾ ഫലം ചെയ്യുന്നതാണ് സ്റ്റിക്കറുകൾ.
ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകൾ ആക്കി മാറ്റുന്നതിനും പുതിയ ഫീച്ചർ സഹായിക്കും. ഇത്തരത്തിൽ നിർമ്മിച്ചയക്കുന്ന സ്റ്റിക്കറുകൾ സ്റ്റിക്കർ ട്രേയിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടുകയും ആവശ്യാനുസരണം പിന്നീട് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാനും സാധിക്കുകയും ചെയ്യും.
സ്റ്റിക്കറുകൾ ഓട്ടോ ക്രോപ്പ് ചെയ്യാനും ചിത്രങ്ങളിൽ ടെക്സ്റ്റുകൾ ചേർക്കാനും വരക്കാനും എല്ലാം കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിന്റെ വെബ് വേർഷനിൽ നേരത്തെ തന്നെ ലഭ്യമാകുന്ന പുതിയ ഫീച്ചർ വരും ദിവസങ്ങളിൽ ഐ ഒ എസ് 17ന് ശേഷമുള്ള ഒ എസിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും ലഭ്യമായി തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക