ടാറ്റാ മോട്ടോഴ്സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യുവി ശ്രേണിയിലെ പഞ്ച് ഇവി ജനുവരി 17-ന് വിപണികളിലെത്തുമെന്ന് കമ്പനി. വാഹനത്തിന്റെ വില, റേഞ്ച് എന്നിവയുൾപ്പെടെ ഈ വേളയിൽ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.
പൂർണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ സജ്ജമാകുന്ന ടാറ്റയുടെ ആദ്യ വാഹനമാണിത്. ഇതിനോടകം തന്നെ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ നല്കി മൈക്രൊ എസ്യുവി ബുക്ക് ചെയ്യാനാകും.
പഞ്ച് ഇവി പ്യുവർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്ന് ടാറ്റ വിശേഷിപ്പിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമ്മാണം. ഫ്രണ്ട് വീൽ ഡ്രൈവ്, റിയർ വ്യൂ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് എന്നീ സാങ്കേതിക സംവിധാനങ്ങളുടെ നിരയാണ് ആക്ടി ഇവി പ്ലാറ്റ്ഫോം എന്നറിയപ്പെടുന്നത്.
നെക്സോൺ ഇവിയിലെ നിരവധി ഫീച്ചറുകൾ പുതിയ വാഹനത്തിലും അവതരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവയാണ് ഇവിയിൽ അവതരിപ്പിച്ചിട്ടുള്ളത്.
മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് പഞ്ച് വിപണിയിലേക്ക് എത്തുന്നത്. മീഡിയം റേഞ്ചിന് കീഴില്‍ തന്നെ അഞ്ച് വേരിയന്റുകളുണ്ട്. എംപവേഡ് പ്ലസ്, എംപവേഡ്, അഡ്വഞ്ചർ, സ്മാർട്ട് പ്ലസ്, സ്മാർട്ട് എന്നിവയാണ് വേരിയന്റുകള്‍. ലോങ് റേഞ്ചിനു കീഴില്‍ എംപവേഡ് പ്ലസ്, എംപവേഡ്, അഡ്വഞ്ചർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വരുന്നത്. 7.2 കിലോവാട്ട് ഫാസ്റ്റ് ഹോം ചാർജർ, 3.3 കിലോവാട്ട് വാള്‍ബോക്സ് ചാർജർ എന്നിവയാണ് ചാർജർ ഓപ്ഷനുകള്‍.
നാല് മോണോടോണ്‍ കളറുകളിലും അഞ്ച് ഡുവല്‍ ടോണ്‍ കളറുകളിലും വാഹനം ലഭ്യമാണ്. മോണോടോണ്‍ – സീവുഡ് ഗ്രീന്‍, ഡെടോണ ഗ്രെ, ഫിയർലെസ് റെഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, വൈറ്റ്. മേല്‍പ്പറഞ്ഞ കളറുകള്‍ക്കൊപ്പം ബ്ലാക്ക് റൂഫാണ് ഡുവല്‍ ടോണില്‍ വരുന്നത്.
ക്രൂയിസ് കണ്ട്രോള്, എല്‍ഇഡി ഫോഗ് ലാംപ്, 17.78 സെന്റിമീറ്റർ വരുന്ന ഹർമന് ഇന്ഫൊടെയിന്മെന്റ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയാണ് അഡ്വഞ്ചർ മോഡലിലെ സവിശേഷതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക