ആരോഗ്യകരമായ ശരീരത്തിന് പച്ചക്കറികളായാലും ചിക്കൻ ആയാലും മട്ടനായാലും സൂപ്പ് ഉണ്ടാക്കി കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. വളരെ എളുപ്പത്തിൽ കിടിലൻ ഒരു വെജിറ്റബിൾ സൂപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്തുവെച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് കുറച്ച് ഒലിവ് ഓയിൽ ഒഴിച്ചു കൊടുക്കാം. ഇത് ചൂടായി വരുമ്പോൾ അല്പം വെളുത്തുള്ളി, സവാള എന്നിവ ചെറുതായി അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കാം. ഇത് ചെറുതായി ഒന്ന് വഴന്നു വന്നതിനുശേഷം ഇതിലേക്ക് കുറച്ച് കൂൺ ചേർത്തു കൊടുക്കാം.
ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം ഈ കൂട്ടിലേക്ക് ഇഷ്ടമുള്ള പച്ചക്കറികൾ( ക്യാരറ്റ്, ബീൻസ്, ക്യാബേജ് ) ചേർത്തു കൊടുക്കാം. ഇനി ഇവ നല്ലതുപോലെ വഴറ്റി എടുക്കാം. ആവശ്യാനുസരണം വെള്ളവും പാകത്തിന് ഉപ്പും എരുവിന് ആവശ്യമായ കുരുമുളകും കൂടി ചേർത്തതിനുശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കാം.
നല്ലതുപോലെ തിളച്ചു വന്നതിനുശേഷം അല്പം കോൺഫ്ലവർ കുറച്ച് വെള്ളത്തിൽ കലക്കിയതിനുശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. രുചികരവും ഹെൽത്തിയുമായ വെജിറ്റബിൾ സൂപ്പ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക