എല്ലുകളുടെ ആരോഗ്യം വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. രുചികരമായി ഭക്ഷണം കഴിക്കുന്നതോടൊപ്പം അത് ആരോഗ്യപ്രദമായിരിക്കാൻ കൂടി ശ്രദ്ധിക്കണം. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും വ്യായാമം ചെയ്യുന്നത് ഗുണകരമാണ്.
വിറ്റാമിൻ ഡിയുടെ അളവ് ഉയർന്ന തോതിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനും ശ്രദ്ധിക്കണം. എല്ലുകളുടെ ആരോഗ്യത്തിന് ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
വെള്ളം കുടിക്കുന്നത്എല്ലുകളുടെ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ഗുണകരമാണ് . കാൽസ്യം ധാരാളമായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
കൊഴുപ്പ് കുറവുള്ളതും സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ളതുമായ പയറുവർഗ്ഗങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക