റേഷൻ ട്രാൻസ്പോർട്ട് കരാറുകാർ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയെ തുടർന്ന് നവംബർ മാസത്തെ കുടിശ്ശിക അനുവദിച്ചതിനെത്തുടർന്നാണ് റേഷൻ ട്രാൻസ്പോർട്ട് കരാറുകാർ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചത്.
സമരം പിൻവലിച്ചതോടെ സംസ്ഥാനത്ത് റേഷൻ വിതരണം നാളെ മുതൽ പുനരാരംഭിക്കും. വിതരണത്തിനായി നവംബർ മാസത്തെ കുടിശിക താലൂക്കുകളിലേക്ക് ലഭ്യമാക്കിയതിനെ തുടർന്നാണ് സമരം പിൻവലിക്കാനുള്ള തീരുമാനം.
സപ്ലൈകോ വഴിയാണ് തുക കൈമാറേണ്ടത്. കുടിശികയായി നിൽക്കുന്ന ഡിസംബർ മാസത്തെയും തുക ഉടൻതന്നെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക