കൊഹിമ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിവസത്തിലേക്ക്. നാഗാലാന്‍ഡില്‍ പര്യടനം തുടരുന്ന യാത്ര ഇന്ന് രാത്രി അസമിലെത്തും. അസമില്‍ എട്ട് ദിവസമാണ് യാത്ര. വിവിധ ഗോത്രവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. ഇന്നലെ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
മണിപ്പൂരിന് ശേഷം ഇന്നലെ നാഗാലാന്‍ഡിലെ കൊഹിമയില്‍ നിന്ന് ആരംഭിച്ച യാത്ര 257 കിലോമീറ്റര്‍ സഞ്ചരിച്ച് 5 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. നാഗാലാന്‍ഡിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഉള്‍പ്പെടെ പറഞ്ഞാണ് യാത്ര. നാഗാലാന്‍ഡിലെ വിവിധ ഇടങ്ങളില്‍ വലിയ സ്വീകരണം യാത്രക്ക് ലഭിക്കുന്നുണ്ട്. രാത്രി അസം അതിര്‍ത്തിയില്‍ എത്തുന്ന യാത്ര നാളെ രാവിലെ മുതല്‍ പര്യടനം പുനര്രംഭിക്കും.833 കിലോമീറ്ററാണ് അസമില്‍ സഞ്ചരിക്കുന്നത്. 17 ജില്ലകളിലൂടെ യാത്ര കടന്നുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക