ഇന്ന് മലയാളക്കരയിൽ വലിയ തരംഗമായ വിവാഹമായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാള സിനിമാ ലോകത്തെ വൻ താരനിരകളുടെയും അനുഗ്രഹത്തോടെയായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്.
വിവാഹ ചടങ്ങുകളിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. ”ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എന്റെ കുട്ടികളുടെ വിവാഹം നടന്നു. നിങ്ങളുടെ പ്രാർത്ഥനകളും അവർക്കൊപ്പം എപ്പോഴും ഉണ്ടാകണം.” സുരേഷ് ഗോപി കുറിച്ചു.
https://www.instagram.com/p/C2MZpuMruFA/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
മോഹൻലാൽ, മമ്മൂട്ടി, ഖുശ്ബു സുന്ദർ, ജയറാം, ദിലീപ്, ബിജു മേനോൻ എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ആലപ്പുഴ മാവേലിക്കര സ്വദേശിയും തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഉടമയുമായ ശ്രയസ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരൻ.
ഓറഞ്ച് നിറത്തിലുള്ള സാരിയണിഞ്ഞ് അതി സുന്ദരിയായാണ് ഭാഗ്യ വേദിയിലെത്തിയത്. ഭാഗ്യയുടെ കഴുത്തിൽ ശ്രേയസ് മിന്നു ചാർത്തി. ഒരു ചോക്കർ നെക്കലെസ്, ജമിക്കി കമ്മൽ, രണ്ട് വള ഇങ്ങനെ വളരെ സിമ്പിളായിട്ടാണ് ഭാഗ്യ തന്റെ വിവാഹത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക