നമുക്കുചുറ്റുമായി നിരവധി സസ്യങ്ങളുണ്ട് അവയില്‍ പലതും വളരെയേറെ ഔഷധഗുണമുള്ളതുമാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയുടെ ഗുണങ്ങളൊന്നും നാം തിരിച്ചറിയുന്നില്ല എന്നതാണ് പ്രധാനം.
നമ്മുടെ പറമ്പും തൊടികളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി പിഴുതെറിയുന്ന പല സസ്യങ്ങളുടെയും ഔഷധഗുണങ്ങള്‍ ഒരുപാടാണ്. അത്തരത്തില്‍ നമ്മുടെ പറമ്പിലും തൊടികളിലും കാണുന്ന ഒന്നാണ് മഷിത്തണ്ട്.
ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മഷിത്തണ്ട്. ഒരു വർഷം മാത്രം ജീവിക്കുന്ന, വേരുകൾക്കും തണ്ടുകൾക്കും അത്ര കട്ടിയില്ലാത്ത മഷിത്തണ്ട് വെള്ളത്തണ്ട്, വെറ്റിലപ്പച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു .
പതിനഞ്ചു മുതൽ നാൽപ്പത്തിയഞ്ച് സെന്റിമീറ്റർ വരെ ഉയരം വെക്കുന്ന മഷിത്തണ്ട്, ഈർപ്പം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ആണ് ധാരാളമായി കണ്ടു വരുന്നത് .
മഷിത്തണ്ടിന്റെ ഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയാൻ സാദ്ധ്യതയില്ല . അതിനാൽ തന്നെ ഒരു കളയായി കണ്ട് പറിച്ചു കളയുകയാണ് പൊതുവെ എല്ലാവരും ചെയ്യാറ്. അധികം പരിചരണം ഒന്നും വേണ്ടാത്ത, തന്നെ വളരുന്ന ഈ പാവം കുഞ്ഞന്‍ ഔഷധഗുണങ്ങൾ ഏറെയാണ് .
മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ പലനാടുകളിലും ഇത് സാലഡിനകത്തൊക്കെ ഇടാറുണ്ട്. മഷിത്തണ്ടിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള ഗുണങ്ങൾ ഉണ്ട്.
മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധ സസ്യം കൂടിയാണ്. വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട്. സമൂലമായി വൃക്ക രോഗങ്ങൾ ചികിൽസിക്കാനും ഉപയോഗിക്കാറുണ്ട്.
ഇത്രയും ഔഷധ ഗുണമുള്ള മഷിതണ്ടിനെ കളയാതെ തോരൻ വെച്ചോ, എരിശ്ശേരിയിൽ ഇട്ടോ കഴിക്കാം. ഭക്ഷണത്തിന് പോഷകഗുണവും കൂടും ഒപ്പം രുചിയും .
പ്രതികരിക്കാൻ ഇവിടെ എഴുതുക