തൃശൂർ: കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ. തൃശൂർ കൊരട്ടിയില്‍ നിന്നാണ് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം തോക്കുണ്ടായിരുന്നു. പൊലീസിന് നേരെ ശ്രീധരൻ തോക്ക് ചൂണ്ടി.
ഒട്ടേറെ ക്രിമിനല്‍ കേസുകളിലും കുഴല്‍പ്പണക്കടത്തിലും പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. കേരളത്തിൽ മാത്രം 33 കേസുകളുണ്ട്.
പാലിയേക്കര മുതൽ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
2010ന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒന്നര വർഷം മുമ്പ് ഇയാളെ പിടികൂടാൻ പ്രത്യേകസംഘത്തെയും കേരള പൊലീസ് രൂപീകരിച്ചിരുന്നു.
കേരളം കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക