ഇലക്ട്രിക് വാഹന (ഇവി) വിഭാഗത്തിൽ ആഡംബരത്തിന്റെ ഒരു പുതിയ യുഗം സൃഷ്ട്ടിക്കാൻ റോൾസ് റോയ്സ് സ്പെക്ടർ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലിറക്കി. 7.5 കോടി രൂപയാണ് എക്സ്-ഷോറൂം വില. ടു-ഡോർ ഇലക്ട്രിക് കൂപ്പെ, ഇന്ത്യയിലെ സ്വകാര്യ വാങ്ങുന്നവർക്കുള്ള ഏറ്റവും ചെലവ് കൂടിയ ഇവി ഓഫറാണിത്.
രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 102kWh ബാറ്ററിയാണ് സ്പെക്ടറിന്റെ കരുത്ത് കൂട്ടുന്നത്. 585 ബിഎച്ച്പിയുടെ സംയുക്ത പവർ ഔട്ട്പുട്ടും 900 എൻഎം ടോർക്കും ഈ എഞ്ചിൻ സൃഷ്ടിക്കും. വെറും 34 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് നിറയ്ക്കാൻ കഴിയുന്ന ചാർജ്ജറാണ് സ്പെക്ട്രറിന്റെ ബാറ്ററി ചാർജ് ചെയ്യുന്നത്. 50kW DC ചാർജറിന് 95 മിനിറ്റിനുള്ളിൽ ഇതേ നേട്ടം ലഭിക്കും. ഇത് ഡബ്ള്യുഎൽടിപി സൈക്കിളിൽ 530km റേഞ്ച് സ്പെക്റ്റർ വാഗ്ദാനം ചെയ്യുന്നുവെന്നാണ് റോൾസ് റോയ്സിന്റെ അവകാശവാദം. ഇത് മാത്രമല്ല, വെറും 4.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിമി വരെ വേഗം ആർജ്ജിക്കാൻ കഴിയും.
2,890 കിലോഗ്രാം ഭാരമുള്ള, ആഡംബരത്തിന്റെ ആർക്കിടെക്ചർ എന്നറിയപ്പെടുന്ന റോൾസ് റോയ്സിന്റെ ഓൾ-അലൂമിനിയം സ്പേസ് ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്പെക്ടറിന്റെ നിർമ്മാണം. ഗോസ്റ്റ്, കള്ളിനൻ, ഫാന്റം തുടങ്ങിയ സ്റ്റേബിൾമേറ്റുകളുമായി ഈ പ്ലാറ്റ്ഫോം പങ്കിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക