കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ട്രെയിൻ ഷണ്ടിങ്ങിനിടെയാണ് പാളം തെറ്റിയതെന്നാണ് റിപ്പോർട്ട്. ട്രെയിനിന്റെ പിൻ ഭാഗത്തുള്ള രണ്ട് കോച്ചുകളാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്ത് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകൾ ഒഴിവാക്കിയ ശേഷം രാവിലെ 5.10നു പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂറിലധികം വൈകി 6.43നാണ് കണ്ണൂരിൽ നിന്നു പുറപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക