മുഖം തിളങ്ങാൻ സ്ഥിരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ മിക്ക ആളുകളും. എന്നാല്‍ അത് നമ്മുടെ മുഖത്തിനു നല്ലതാണോ അതോ മറ്റേതെങ്കിലും തരത്തില്‍ ദോഷം ചെയ്യുമോ എന്ന് അധികം ചിന്തിക്കാറില്ല. എന്നാല്‍ രാസപദാര്‍ത്ഥങ്ങള്‍ ചേർക്കാത്ത റോസ് വാട്ടര്‍ മുഖത്തിന് വളരെ നല്ലതാണ്.
റോസ്സ് വാട്ടറിന് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവുണ്ട്. മുഖം മങ്ങിയതോ അല്ലെങ്കില്‍ ക്ഷീണിച്ചതോ ആയി കാണപ്പെട്ടാൽ അതിനെ പരിഹരിക്കാൻ റോസ് വാട്ടറിന് കഴിയും. ഇതില്‍ ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. മിക്ക ആളുകളെയും അലട്ടുന്ന മുഖക്കുരു, ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന്‍ കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക