മിക്കവരുടെയും വീട്ടുപറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന കിഴങ്ങുവർഗത്തിൽ പെട്ട ഒന്നാണ് കൂവ. കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ.
തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ പ്രധാന ആഹാരമായിരുന്നു കൂവ കുറുക്ക്. അതിനു കാരണം കൂവ ഒരു എനർജി ഗിവിങ് ഫുഡ് ആണെന്നതാണ്. ഇത് കുടിച്ചാൽ ശരീരം വേഗത്തിൽ ക്ഷീണിക്കില്ല.
ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്.
കുട്ടികൾക്ക് വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നൽകിയാൽ അസുഖം വേഗം സുഖപ്പെടുന്നതായി കാണാം.
കോളറ, വയറിളക്കം എന്നീ അസുഖങ്ങളാൽ ദുരിതം അനുഭവിച്ചിരുന്നവർക്ക് കൂവ അരച്ച് വെള്ളത്തിൽ കലക്കി തെളിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ കൊടുക്കുക പതിവായിരുന്നു.
കാല്‍സ്യം സമ്പുഷ്ടമായ കൂവ എല്ലുകളുടെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണ വസ്തുവാണ്. ഇതിലെ കാല്‍സ്യം എല്ലുകള്‍ക്ക് ഉറപ്പു ബലവുമെല്ലാം നല്‍കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കൂവ
ആന്റിബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇത് മുറിവ് ഉണങ്ങാൻ സഹായിക്കുന്നു.
ശരീരത്തിലെ ആസിഡ് ആൽക്കലി ബാലൻസ് നില നിർത്തി ശരീരത്തിന്റെ പിഎച്ച് നില നിർത്താൻ അത്യുത്തമമാണ് കൂവ.
ഗർഭിണികളിൽ ഉണ്ടാകുന്ന മലബന്ധം, ഛർദ്ദി എന്നിവയ്ക്ക് നല്ലൊരു ഔഷധമാണിത്. കൂടാതെ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ഫോളേറ്റ് കൂവയിൽ ധാരാളം ഉണ്ട്.
ഡയറ്റ് കൺട്രോൾ ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉത്തമ ആഹാരമാണ് കൂവ. ഫാറ്റ് കുറവായതിനാലും എനർജി പ്രദാനം ചെയ്യുന്നതിനാലും അമിതാഹാരം കഴിക്കാതെ ശരീരത്തെ ഉണർവോടെ നിലനിർത്താൻ സഹായിക്കുന്നു.
കൂവ ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. കൂവ കുറുക്ക്, കൂവ പുഴുങ്ങിയത്, കൂവ പുഡിങ്ങ്, കൂവ ഹൽവ, കൂവ പായസം, ബിസ്കറ്റ്, കേക്ക് എന്നിവ അതിൽ ചിലതാണ്.
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് അത്യുത്തമമാണിത്. അയൺ ധാരാളം ഉള്ളതിനാൽ അനീമിയയെ ചെറുക്കൻ സഹായിക്കും. തണുപ്പായതിനാൽ നല്ല ഉറക്കവും ലഭിക്കുന്നു.
വെളുത്ത കൂവ, മഞ്ഞക്കൂവ, നീലക്കൂവ എന്നീ മൂന്ന് തരത്തിലുള്ള കൂവയാണ് പ്രധാനമായും കണ്ടുവരാറുള്ളത്. അതിൽ വെളുത്ത കൂവയാണ് കഴിക്കാൻ ഉപയോഗിക്കുന്നത്.
മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്. ഇതിലെ പ്രോട്ടീനാണ് പൊതുവേ ഈ ഗുണം നല്‍കുന്നത്.
പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്‍സ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നല്‍കുന്നുമുണ്ട്. ഗ്ലൂട്ടെന്‍ അലര്‍ജിയുള്ളവര്‍ക്ക് ചേര്‍ന്നൊരു ഭക്ഷണ വസ്തുവാണ് കൂവ.
ഗ്ലൂട്ടെന്‍ ഫ്രീ ഭക്ഷണമാണ് ഇത്. അതായത് ഗോതമ്പിലും മറ്റു അടങ്ങിയിരിയ്ക്കുന്ന, ചിലരില്‍ അലര്‍ജിയ്ക്കു കാരണമാകുന്ന ഘടകമാണ് ഗ്ലൂട്ടെന്‍. ഇത്തരം ഘട്ടങ്ങളില്‍ ഗോതമ്പിനു പകരം ആശ്രയിക്കാവുന്ന ഒന്നാണ് കൂവ. പ്രമേഹത്തിനും ഏറെ നല്ലൊരു ഭക്ഷണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക