പശുവിൻ പാലിന് ബദൽ തേടുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ബദാം പാൽ. ബദാം പാൽ ആവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റി ഓക്സിഡന്റായ വിറ്റാമിൻ ഇ നൽകുന്നു.
ഇതിനായി രാത്രി കുതിർത്തുവച്ച ബദാം തൊലികളഞ്ഞ് എടുക്കുക. ശേഷം ഇവയും വെള്ളവും ചേർത്ത് ഒരു ബ്ലെൻഡറിൽ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ബദാം പാൽ മധുരമുള്ളതാക്കാൻ രണ്ട് ഈന്തപ്പഴങ്ങൾ കൂടി ചേർക്കാം.
മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ വിവിധ ധാതുക്കളും ബദാം പാലിൽ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ രഹിതവും പൂരിത കൊഴുപ്പ് കുറവായതിനാൽ ബദാം പാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽ ഡി എൽ (ലോ സെൻസിറ്റി ലിപ്പോപ്രോട്ടീൻ ) കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
പശുവിൻ പാലുമായി താരതമ്യം ചെയ്യുമ്പോൾ കലോറി കുറവാണ്. ഇത് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യും.
ലാക്ടോസ് അലർജി ഉള്ളവർക്കും, ഡയറി അലർജി ഉള്ളവർക്കും ബാദാം പാൽ ഉപയോഗിക്കാൻ സാധിക്കും. ഇത് ദഹന പ്രശ്നമുള്ളവർക്കും ഗുണകരമാണ്.
ബദാം പാലിലെ നാരുകൾ മൊത്തതിലുള്ള ദഹന ആരോഗ്യത്തിന് കാരണമാകും. പശുവിൻ പാൽ ദഹിപ്പിക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ബദാം പാലിലേക്ക് മാറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക