നടൻ ഷെയ്ന് നിഗം തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു. മദ്രാസ്കാരന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വാലി മോഹന്‍ ദാസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കലൈയരസനും നിഹാരിക കൊനിദേലയും അഭിനയിക്കും.
മദ്രാസ്കാരന് ആക്ഷന്‍ സിനിമയാണ് എന്ന് സംവിധായകന് വാലി മോഹന്‍ വ്യക്തമാക്കി. ചെറിയ ഈഗോ പ്രശ്നം ഒകാരണം രാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയമെന്നും മധുരയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നിന്ന് മധുരയില്‍ എത്തുന്നവരെ സാധാരണ മദ്രാസ്കാരന് എന്നാണ് അവിടുത്തെ നാട്ടുകാര്‍ വിളിക്കുക. അതിനാലാണ് സിനിമയ്ക്ക് ആ പേര് നല്‍കിയതെന്ന് സംവിധായകന് പ്രതികരിച്ചു.
ഷെയ്നിന്റെ സിനിമകളായ ആര്‍ഡിഎക്സ, ഇഷ്ഖ്, ഭൂതകാലം, കുമ്പളങ്ങി നൈറ്റ്സ് ഉള്‍പ്പെടെയുള്ള താന്‍ കണ്ടെന്നും ഇഷ്ടപ്പെട്ടെന്നും സംവിധായകന് പറഞ്ഞു. റിയലിസ്റ്റിക് ആക്റ്ററാണ് ഷെയ്ന് എന്ന് വിശേഷിപ്പിച്ച വാലി മോഹന്‍, മദ്രാസ്കാരന് സിനിമയിലേക്ക് ഷെയ്നിനെ മാത്രമാണ് പരിഗണിച്ചിരുന്നത് എന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക