കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 100 ഇലക്ട്രിക് കാറുകൾ വിറ്റഴിക്കുക എന്ന റെക്കോർഡ് നേട്ടം കരസ്ഥമാക്കി വോൾവോ കാർ ഇന്ത്യ. 2022 നവംബറിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ച എക്സ് സി 40 റീച്ചാർജ് മോഡൽ 80 എണ്ണവും 2023 സെപ്റ്റംബറിൽ വിതരണം തുടങ്ങിയ സി 40റീചാർജ് 18 എണ്ണവും ആണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വോൾവോ കാർ ഇന്ത്യ കേരളത്തിൽ വിറ്റഴിച്ചത്.
100 ഇലക്ട്രിക്ക് കാറുകൾ വിറ്റഴിച്ചതിൽ 39 കാറുകളും കൊച്ചിയിലാണ് വിറ്റു പോയതെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്ക് ഇനിയും പുത്തൻ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും കേരളത്തിലെ വാഹന പ്രേമികൾ നൂതന സാങ്കേതികവിദ്യകൾ അതിവേഗം സ്വീകരിക്കുന്നതാണ് കമ്പനിക്ക് ഇത്രയേറെ സ്വീകാര്യത നൽകിയതെന്നും വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര വാർത്താക്കുറിപ്പിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക