കേക്ക് കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാൽ കേക്ക് ഉണ്ടാക്കാൻ കുറച്ചധികം സമയവും ചേരുവകളും വേണം. എന്നാൽ ഏറ്റവും കുറവ് സാധനങ്ങൾ വെച്ച് ഏറ്റവും എളുപ്പത്തിൽ ഒരു മഗ് കേക്ക് തയ്യാറാക്കിയാലോ? മിക്സിങ്ങും ബേക്കിങ്ങും എല്ലാം ചേർത്ത് വെറും 10 മിനിറ്റ് മതി
1. മൈദ – രണ്ടര വലിയ സ്പൂണ്
പഞ്ചസാര – രണ്ടര വലിയ സ്പൂൺ
കൊക്കോ പൗഡർ – ഒരു വലിയ സ്പൂൺ
ബേക്കിങ് പൗഡർ – കാൽ ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
2. പാൽ – രണ്ടു വലിയ സ്പൂൺ
വെജിറ്റബിൾ ഓയിൽ – ഒരു ചെറിയ സ്പൂൺ
മുട്ട – ഒരു ചെറുത്
ചോക്ലെറ്റ് ചിപ്സ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ മൈക്രോവേവിൽ വയ്ക്കാൻ കഴിയുന്ന ഒരു മഗ്ഗിൽ ഒന്നാമത്തെ ചേരുവ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി അടിച്ചു യോജിപ്പിക്കുക.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടും നന്നായി അടിക്കണം.
∙ ഈ കപ്പ് മൈക്രോവേവിൽ 45 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ വച്ച് ബേക്ക് ചെയ്യുക. അധികം ബേക്ക് ചെയ്താൽ കേക്ക് കട്ടിയാകും. ഓരോ മൈക്രോവേവിന്റെയും സെറ്റിങ് അനുസരിച്ചു സമയം മാറി വരും.
∙ ഫജ് ഫ്രോസ്റ്റിങ്, വിപ്പ്ഡ് ക്രീം അല്ലെങ്കിൽ ഐസ്ക്രീം കൊണ്ട് അലങ്കരിച്ചു വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക