ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കർഷക സംഘടനകൾ. കാർഷികവിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കിയില്ല എന്നാരോപിച്ചാണ് കർഷക സംഘടനകൾ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന വിവരം ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്ത് അറിയിച്ചു. ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരികൾ, വിളകൾ കയറ്റുമതി ചെയ്യുന്നവർ എന്നിവരും രംഗത്ത് വന്നു.
രാജ്യത്തിന് ഇത് വലിയൊരു സന്ദേശമാകും നൽകുക എന്നും സംയുക്ത ഉൾപ്പെടെയുള്ള സംഘടനകൾ ബന്ദിന്റെ ഭാഗമാകും എന്നും രാകേഷ് ടികായത് അറിയിച്ചു. എല്ലാ കടയുടമകളും ഭാരത് ബന്ദ് നടക്കുന്ന ഫെബ്രുവരി 16ന് രാജ്യത്തെ കർഷകർക്ക് പിന്തുണ അറിയിച്ച് അന്നേദിവസം കടകൾ അടച്ചിടണമെന്നും ടികായത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക