ടൈപ്പ് ചെയ്യാന്‍ മടി ഉള്ള ആളുകളെ സഹായിക്കാനുള്ള പുതിയ വഴിയുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. ശബ്ദം ഉപയോഗപ്പെടുത്തി ജിമെയില്‍ സന്ദേശങ്ങള്‍ എഴുതാൻ കഴിയുന്ന പുതിയ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ജിമെയില്‍. ദി എസ്പി ആന്‍ഡ്രോയിഡ് വെബ്സൈറ്റില്‍ പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഏറ്റവും പ്രചാരം നേടിയ ഇമെയില്‍ സേവനമാണ് ജിമെയില്‍. നിരവധി എഐ ഫീച്ചറുകള്‍ ജിമെയില്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘ഹെല്‍പ്പ് മി റൈറ്റ്’ എന്ന ഫീച്ചര്‍ ആണ്. ഈ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഇമെയില്‍ സന്ദേശങ്ങള്‍ ഒരുക്കാം.
ഗൂഗിള്‍ കീ ബോര്‍ഡിലെ മൈക്ക് ശബ്ദം ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സംവിധാനം ഇതിനോടകം നിലവിലുണ്ട്. ഇതിന് സമാനമായാണ് ജിമെയിലിലെ പുത്തൻ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ കീബോര്‍ഡ് ഇല്ലെങ്കിലും ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാനാകും എന്നതാണ് പുതിയ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ മെയില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ വോയ്സ് ടൈപ്പിങ് ഇന്റര്‍ഫെയ്സ് ഓട്ടോമാറ്റിക് ആയി തുറന്ന് വരും. വലിയ മൈക്ക് ബട്ടണ്‍ അതില്‍ തന്നെ കാണാൻ സാധിക്കും. മൈക്കിലൂടെയാണ് ടൈപ്പ് ചെയ്യുന്നത് എങ്കില്‍ നിങ്ങള്‍ പറയുന്നതെല്ലാം ടെക്സ്റ്റ് ആക്കി മാറ്റാനും കഴിയും. ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ ‘ക്രിയേറ്റ്’ ബട്ടന് ടാപ്പ് ചെയ്യുക. റെക്കോര്‍ഡിങ് ഇന്റര്‍ഫെയ്സ് ക്ലോസ് ചെയ്താല്‍ ‘ഡ്രാഫ്റ്റ് ഇമെയില്‍ വിത്ത് വോയ്സ്’ എന്ന ഓപ്ഷന് കാണാം. എല്ലാവര്ക്കും നിലവില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ ലഭ്യമാക്കുമോ എന്നതില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക