നടി സ്വാസികയുടെയും നടൻ പ്രേം ജേക്കബിന്റെയും വിവാഹവിരുന്നിന്റെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
പർപ്പിൾ നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായാണ് സ്വാസിക വിവാഹ വിരുന്നിന് ഒരുങ്ങിയത്. നിറയെ ഡിസൈൻ നൽകിയ ലഹങ്കയാണ് സ്വാസിക തിരഞ്ഞെടുത്തത്.
സിൽവർ നിറത്തിലുള്ള ഡിസൈനാണ് ലഹങ്കയിൽ നൽകിയത്. ബ്ലൗസിൽ മുഴുവനായും ഹെവി വര്‍ക്ക് നൽകിയിട്ടുണ്ട്.
പാവാടയിൽ നീളത്തിലുള്ള ഡിസൈനുകളാണ് നൽകിയത്. ബ്ലൗസിന് മാച്ച് ചെയ്ത് ദുപ്പട്ടയുടെ വശങ്ങളിലും ഡിസൈൻ നൽകിയിട്ടുണ്ട്. വി നെക്ക് ബ്ലൗസാണ് ധരിച്ചത്.
View this post on Instagram
ഭർത്താവ് പ്രേം ജേക്കബ് കറുത്ത നിറത്തിലെ ഷർവാണിയായിരുന്നു ധരിച്ചത്. ഇരുവരും മാതാപിതാക്കൾക്കൊപ്പം കേക്ക് മുറിച്ചായിരുന്നു വിവാഹ സൽക്കാരം ആരംഭിച്ചത്.
റിസ്പഷനുവേണ്ടി ഹെവി ആഭരണങ്ങളാണ് സ്വാസിക തിരഞ്ഞെടുത്തത്. സിൽവർ നിറത്തിലുള്ള ചോക്കറിൽ റെഡ്, ബ്ലാക്ക് നിറത്തിലുള്ള സ്റ്റോണുകളും മാലയിൽ നൽകിയിട്ടുണ്ട്.
ജനുവരി 24-ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് താരം തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക