ഇന്ത്യയിലെ ആദ്യത്തെ ഐ ഫോൺ നിർമാതാക്കളാകാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ആപ്പിളിന്റെ ഒരു പ്രധാന വിതരണക്കാരായ വിസ്ട്രോൺ ഇൻഫോകോം മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കിയതിലൂടെയാണ് ടാറ്റയുടെ പുതിയ ചുവടുവെപ്പ്.
വിസ്ട്രോൺ ഇൻഫോകോം മാനുഫാക്ചറിംഗ് കമ്പനിയുടെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകി.
കരാർ അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ നിർമിക്കുന്ന തായ്വാൻ കമ്പനിയാണ് വിസ്ട്രോൺ ഇൻഫോകോം. ഇതിന്റെ ഇന്ത്യൻ യൂണിറ്റാണ് ടാറ്റ ഇലക്രോണിക്സ് ഏറ്റെടുക്കുന്നത്.
കമ്പനിയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റൽ എസ്എംഎസ് ഇൻഫോകോം (സിംഗപ്പൂർ) പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വിസ്ട്രോൺ ഹോങ്കോംഗ് ലിമിറ്റഡിൽ നിന്നുമാണ് ടാറ്റ ഏറ്റെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക