പരിപ്പ്, പയറുവർഗ്ഗങ്ങൾ എന്നിവ എത്ര സൂക്ഷിച്ചു വെച്ചാലും പ്രാണികൾ കയറി നശിപ്പിക്കുന്നത് സാധാരണമാണ്. ഇങ്ങനെ കേടുവന്നു പോകുന്ന സാധനങ്ങൾ കളയുക അല്ലാതെ പിന്നീട് ഉപയോഗിക്കാൻ കഴിയില്ല. എന്നാല്‍ ഇങ്ങനെ പരിപ്പിലും മറ്റും പ്രാണികൾ വരാതെ സൂക്ഷിക്കാനുള്ള ചില ടിപ്സുകൾ നോക്കിയാലോ….
പരിപ്പും, പയറുവർഗ്ഗങ്ങളും സൂക്ഷിക്കുന്ന പാത്രങ്ങൾ നനവില്ലാത്തതും വായു കടക്കാത്തതാണെന്നും ഉറപ്പാക്കുക.
പരിപ്പ് സൂക്ഷിക്കുന്ന പാത്രത്തിൽ ഒന്നോ രണ്ടോ തണ്ട് കറിവേപ്പില ഇടുക. ഇത് നല്ലൊരു പ്രകൃതിദത്ത കീടനാശിനിയാണ്.
ആര്യവേപ്പിലയും പ്രകൃതിദത്ത കീടനാശിനിയാണ്. ഇത് ഉപയോഗിച്ചും പ്രാണികളെ അകറ്റാം.
ആരോഗ്യ ഗുണങ്ങളില്‍ മുന്നിൽ നിൽക്കുന്ന വെളുത്തുള്ളി പ്രാണികളെ തുരത്താനും ഉപയോഗിക്കാം. എന്നാൽ മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കാന്‍ പാടില്ല.
വെളിയിൽ നിന്ന് വാങ്ങിയ ഉടനെ പരിപ്പ് വെയിലത്ത് വെച്ച് ഉണക്കിയ ശേഷം വായു കടക്കാത്ത പത്രങ്ങളിൽ സൂക്ഷിക്കുക.
ഗ്രാമ്പൂവും പരിപ്പിലെ പ്രാണികളെ അകറ്റാൻ സഹായിക്കുന്നു. പരിപ്പ് ഇടുന്ന പാത്രത്തില്‍ 8-10 വരെ ഗ്രാമ്പൂ ഇട്ട് വെക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക