ദിവസവും നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് വളരെ ഉപകാരപ്പെടും. ദിവസവും 10,000 ചുവടുകൾ നടക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം…
ഒന്ന്…
ദിവസവും 10,000 ചുവടുകൾ നടക്കുന്നത് പതിവാക്കിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് മുക്തി നേടാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
രണ്ട്…
ദിവസവും നടക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഉപകാരപ്പെടും. അതിലൂടെയും ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം.
മൂന്ന്…
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായിക്കും.
നാല്…
ശരീരത്തിലെ അമിത കലോറി എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനും ദിവസവും ഇത്തരത്തില്‍ നടക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക