എല്ലാവരുടെയും ആഗ്രഹം ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നതാണ്. ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെ ആരോഗ്യവും ഏറ്റവും പ്രധാനമാണ്. ജീവിതത്തിലെ തിരക്കിനിടയില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തില്‍ പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്.
ജീവിതശൈലിയില്‍ ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുവന്നതും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കിയും ആരോഗ്യം സംരക്ഷിക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം…
ഒന്ന്…
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ യോഗയോ മെഡിറ്റേഷനോ ശീലമാക്കാം. ഇത് ചിട്ടയായൊരു ജീവചര്യ പ്രായോഗികമാക്കാൻ സാധിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് വളരെ നല്ലതാണ്.
രണ്ട്…
നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കണം. പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ തെരഞ്ഞെടുക്കാം. രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് വളരെയധികം സഹായിക്കും.
മൂന്ന്…
പരമാവധി ജങ്ക് ഫുഡ് ഒഴിവാക്കുക. അതുപോലെ, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കലോറി കൂട്ടുകയും അത് ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പ്രമേഹത്തിനും അമിതവണ്ണത്തിനും അത് വഴിയൊരുക്കും.
നാല്…
ഒരുപാട് വെള്ളം കുടിക്കുക. ദിവസവും എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.
അഞ്ച്…
വ്യായാമം ശീലമാക്കാം. അമിതവണ്ണം നിയന്ത്രിക്കുന്നത് മുതല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് വരെ വ്യായാമം സഹായിക്കും. വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനു കൂടി വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക