പാലക്കാട്: സുഹൃത്തിന്റെ കുത്തേറ്റ് പാലക്കാട് ഒരാൾ മരിച്ചു. അറുമുഖൻ (40) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറുമുഖന്റെ സുഹൃത്ത് കണ്ണനെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലായി പാളയത്ത് വൈകീട്ടാണ് കൊലപാതകം നടന്നത്. മദ്യപിക്കുന്നതിനെയുണ്ടായ തർക്കം ആക്രമണത്തിൽ അവസാനിക്കുകയായിരുന്നു. തർക്കത്തിനിടെ കത്തിക്കുത്തേറ്റാണ് മരിച്ചത്. സംഭവ സ്ഥലത്തി പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തു. അറുമുഖന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക