വാഹനാപകടത്തില്‍ തെങ്കാശിയില്‍ ആറു പേര് മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങിയവരാണ് ഇരയായത്. അപകടത്തില്‍പ്പെട്ടത് തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്. കാര്‍ത്തിക്, വേല്, മനോജ്, സുബ്രഹ്മണ്യൻ, ബോധിരാജ്, മനോഹരന് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നത്.
കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയിലേക്ക് കാര്‍ കയറി. ഉടൻ തന്നെ യാത്രക്കാരെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്നലെ രാത്രി കുറ്റലത്ത് എത്തിയ ഇവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തെങ്കാശി ജില്ലയിലെ തിരുമംഗലം-കൊല്ലം ദേശീയപാതീയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക