ലണ്ടന്‍: ‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന സിനിമയിലെ അഭിനയത്തിന് കടുത്തവിമര്‍ശനങ്ങള്‍ നേരിട്ടതിനാല്‍ ഒളിവിൽ പോകേണ്ടി വന്നെന്ന് നായകന് ജെയ്മി ഡോര്‍നന്റെ വെളിപ്പെടുത്തല്‍. ഭാര്യ അമേലിയ വാര്‍ണര്‍ക്കും മൂത്തകുട്ടിക്കുമൊപ്പമായിരുന്നു ഒളിച്ചുതാമസിച്ചത്. സിനിമയുടെ സംവിധായിക സാം ടെയ്ലര് ജോണ്‍സണും ഭര്‍ത്താവ് ആരോണുമാണ് ഇതിനായി വീടു സംഘടിപ്പിച്ചു കൊടുത്തതെന്നും ഒരു അഭിമുഖത്തില്‍ ഡോര്നന് വെളിപ്പെടുത്തി.
ഇ.എല്‍. ജെയിംസിന്റെ പ്രശസ്ത നോവലാണ് 2015-ല്‍ ജോണ്സണ് അതേപേരില്‍ സിനിമയായി ഒരുക്കിയത്. അതിലെ നായകന് ക്രിസ്റ്റ്യന്‍ ഗ്രേയായാണ് ഡോര്നന് വേഷമിട്ടത്. 2013-ല്‍ ‘ദ ഫോള്‍’ എന്ന ടി.വി. സീരിയലിലെ അഭിനയത്തിന് വന്‍ പ്രശംസയും ബാഫ്റ്റ നാമനിര്‍ദേശവും ലഭിച്ച നടനാണ് വടക്കന്‍ അയര്‍ലന്‍ഡുകാരനായ ഡോര്നന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക