രാവിലെ എഴുന്നേറ്റാല്‍ മിക്ക ആളുകൾക്കും ചായ നിര്‍ബന്ധമാണ്. ചിലപ്പോള്‍ അത് പാല് ചായ ആവാം കട്ടന്‍ ആവാം അഥവാ കോഫിയുമായേക്കാം. എന്നാല്‍ അതില്‍ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ് നെയ്യ് കോഫി.
മറ്റ് കാപ്പി കുടിക്കുന്നതിനെക്കാള്‍ നെയ്യ് ഒഴിച്ച കാപ്പി കുടിക്കുന്നത് ദീര്‍ഘനേരം ഊര്‍ജ്ജം നിലനിര്‍ത്താന്‍ നല്ലതാണ്. നെയ്യില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ തടിവെക്കുമെന്ന് പേടിക്കണ്ട. ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്.
സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ എളുപ്പമാണ് നെയ്യ് കോഫി ഉണ്ടാക്കാനും. കാപ്പി ഉണ്ടാക്കിയ ശേഷം നന്നായി തിളപ്പിക്കുക. ശേഷം ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് അതിലേക്ക് ചേര്‍ക്കുക. കുറച്ച് നേരം ഇളക്കിയ ശേഷം ആവശ്യമുള്ള മധുരം ചേര്‍ത്താല്‍ കോഫി റെഡിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക