ശരീരത്തിന് ആവശ്യത്തിനുള്ള ജലാംശം ലഭിക്കേണ്ടത് ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനും ശരീരത്തെ എപ്പോഴും ഊര്‍ജ്ജത്തോടെ വെക്കുന്നതിനും വേണ്ടി ചില പാനീയങ്ങള്‍ നമുക്ക് ശീലമാക്കാവുന്നതാണ്.
* കരിക്ക് – കരിക്ക് നിങ്ങളുടെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തേങ്ങാവെള്ളം. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കരിക്ക് ഉത്തമമാണ്.
* നാരങ്ങ വെള്ളം – ഒരു നാരങ്ങ വെള്ളം കുടിച്ചാല്‍ ശരീരത്തിന്റെ ക്ഷീണമെല്ലാം പമ്പ കടക്കും. നാരങ്ങ ചേര്‍ത്ത വെള്ളം മധുരത്തോടെ കഴിക്കുന്നത് നിങ്ങളില്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് കുറച്ച് ഉപ്പിട്ട് കുടിക്കുന്നത് ഏറ്റവും നല്ലതാണ്. ഇനി ഉപ്പ് ഇഷ്ടമില്ലാത്തവര്‍ക്ക് ചെറുചൂടുവെള്ളത്തില്‍ നാരങ്ങ മുഴുവന്‍ പിഴിഞ്ഞ് അതിലേക്ക് 1-2 ടേബിള്‍ സ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് കുടിച്ചാല്‍ മതി.
* ഗ്രീന്‍ ടീ – ഗ്രീന്‍ ടീയിലുള്ള ആരോഗ്യ ഗുണങ്ങള്‍ എല്ലാവര്ക്കും അറിയാം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിതവണ്ണത്തേയും കുടവയറിനേയും എരിച്ചുകളയാൻ ഗ്രീന്‍ ടീ മികച്ചതാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം കൃത്യമാക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രീൻ ടീ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക