ആരാധകരെ അമ്പരപ്പിച്ച് വീണ്ടും സ്റ്റെലിഷ് ലുക്കിൽ മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനൊപ്പം സുഹൃത്തിന്റെ മകന്റെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഫോട്ടോഗ്രാഫര്‍ ഷൗക്കത്തിന്റെ മകന് ഇഷാന്റെ വിവാഹത്തിനാണ് താരം ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയത്. ദുബായില്‍ വച്ചായിരുന്നു വിവാഹം നടന്നത്.
https://www.facebook.com/vichu369/posts/7283078078414976?ref=embed_post
വൈറ്റ് ഷര്‍ട്ടും നേവി ബ്ല്യൂ പാന്റ്സുമായിരുന്നു താരത്തിന്റെ വേഷം. കഴുത്തിലും കയ്യിലും സില്‍വര്‍ ആഭരണങ്ങളും അണിഞ്ഞിരുന്നു.
ബ്ലാക്ക് കളര്‍ ഷൂ ആണ് ഒപ്പം ഇട്ടത്. മമ്മൂട്ടിയ്ക്ക് മാച്ച് ചെയ്ത് വെള്ള ഫ്ളോറല്‍ സാരിയാണ് സുല്‍ഫത്ത് ധരിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക