പത്തനംതിട്ട: പത്തനംതിട്ടയിൽ കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. തുലാപ്പള്ളിയിൽ നിന്നും ആങ്ങമൂഴിയിലേക്ക് വരികയായിരുന്ന കാറിന് നേരെയാണ് കാട്ടുപോത്ത് ചാടിക്കയറിയത്.
വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ കാറിന്റെ മുൻവശം തകർന്നു.
തുലാപ്പള്ളി ആറാട്ടുക്കയം തിനയംപ്ലാക്കൽ ടിഎം ഷിനു ഇയാളുടെ അയൽവാസി ശശികുമാർ എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
സംഭവത്തിന് പിന്നാലെ കാട്ടുപോത്ത് സമീപത്തെ കാട്ടിലേക്ക് ഓടിയെന്ന് യാത്രികർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക