പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ അപകടത്തിൽ മരിച്ചു. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനവും പച്ചക്കറി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 6.45-നായിരുന്നു അപകടമുണ്ടായത്. ഗാനമേള കഴിഞ്ഞ് സൗണ്ട് സിസ്റ്റവുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു വാൻ. ഗാനമേള ട്രൂപ്പിലെ അംഗമാണ് മരിച്ച അഖിൽ . അപകടസ്ഥലത്ത് വെച്ച തന്നെ രണ്ടു പേരും മരിച്ചിരുന്നു. ഒരാളെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക