തിരുവനന്തപുരം: പി.എസ്.സിയുടെ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, എൽപി-യുപി അധ്യാപക നിയമനം, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ജനുവരി 31 വരെയാണ് നിലവിലുള്ളത്.
ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും.
ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്റീ മീറ്റർ ഉയരവും 81 സെന്റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക