ധാരാളം പച്ചക്കറികള്‍ കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത് തന്നെ നമുക്ക് ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നതിനാണ്. അത്രത്തോളം വൈവിധ്യമാര്‍ന്ന പോഷകങ്ങളാണ് പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല പച്ചക്കറികൾ പാകം ചെയ്യുന്നതും കഴിക്കുന്നതും എങ്കില്‍ ഈ പോഷകങ്ങളില്‍ നല്ലൊരു ശതമാനവും നഷ്ടമാകും.
അധികവും പാകം ചെയ്യുന്ന രീതി തെറ്റായതുകൊണ്ടു തന്നെയാണ് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത്. എന്തായാലും കഴിയുന്നതും പോഷകം നഷ്ടപ്പെടാതെ പച്ചക്കറികള്‍ പാകം ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഒന്ന്…
സ്റ്റീമിംഗ് അഥനാ ആവി കേറ്റിയെടുക്കല് ആണ് പച്ചക്കറികളുടെ പ്രധാന കുക്കിംഗ് രീതി. പോഷകങ്ങള്‍ ഒട്ടും നഷ്ടപ്പെട്ടുപോകാതെ പച്ചക്കറികള്‍ കഴിക്കണമെങ്കില്‍ ആവി കയറ്റല്‍ ആണ് ഏറ്റവും നല്ല രീതി. ഇങ്ങനെ ഏത് പച്ചക്കറിയും പാകം ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് വൈറ്റമിൻ സി, ബി കോംപ്ലക്സ് വൈറ്റമിനുകള്‍ എന്നിവ നഷ്ടപ്പെടാതിരിക്കാൻ സ്റ്റീമിംഗ് മികച്ച മാര്‍ഗമാണ്.
രണ്ട്…
വളരെ കുറച്ച് എണ്ണയൊഴിച്ച് ചട്ടിയില്‍ ചെറുതായി ഒന്ന് വഴറ്റിയെടുക്കുന്ന രീതിയും ഉത്തമമാണ്. എന്നാല്‍ ഈ രീതി പിന്തുടരുമ്പോൾ എണ്ണ കൂടരുത്. അല്പം എണ്ണയില്‍ മീഡിയം ഫ്ളെയിമില്‍ പതിയെ ഒന്ന് വഴറ്റി എടുത്താൽ മതിയാകും.
മൂന്ന്…
മൈക്രോവേവിലും പച്ചക്കറികള്‍ പാകം ചെയ്യാവുന്നതാണ്. ഇത് താരതമ്യേന കുറച്ച് സമയം മാത്രം ആവശ്യമായിട്ടുള്ള പാചകരീതിയാണ്. പോഷകങ്ങളിലും ഒരുപാടൊന്നും നഷ്ടം വരില്ല.
നാല്…
ഗ്രില്ലിംഗും പച്ചക്കറികളില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാൻ പിന്തുടരാവുന്ന മാർഗമാണ്. പക്ഷെ ഗ്രിൽ ചെയ്യുമ്പോൾ വളരെ കുറഞ്ഞ തീയെ ഉപയോഗിക്കാവു. തീ അധികമായാല്‍ കരിയും. ഭക്ഷണം ഇങ്ങനെ ഗ്രില്‍ ചെയ്ത് കരിച്ചെടുത്ത് കഴിക്കുന്നത് അത്ര നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക