ഔഷധമൂല്യങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർ വാഴ. മുടി തഴച്ചുവളരാനും, ചർമം മൃദുവാക്കാനും മറ്റും കറ്റാർവാഴ സഹായിക്കാറുണ്ട്. ഇന്ന് സ്ഥലപരിമിതി ഉള്ളവർ പോലും വീട്ടിൽ കറ്റാർവാഴ വച്ചുപിടിപ്പിക്കാൻ താത്പര്യപ്പടുന്നവരാണ്.
പക്ഷേ പലപ്പോഴും തണ്ട് ഒടിഞ്ഞുവീഴുകയോ ബലക്കുറവുണ്ടാകുകയോ വളർച്ചയില്ലാതിരിക്കുകയോ ഒക്കെ കറ്റാർവാഴക്കുണ്ടാകാറുണ്ട്. ചില കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിച്ചാൽ ചെടി തഴച്ചുവളരും. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.
4-5 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുവേണം കറ്റാർവാഴ നടാൻ. നിങ്ങൾക്ക് ടെറസ്സിൽ അല്ലെങ്കിൽ വേറെ എവിടെവേണമെങ്കിലും ഇത് നടാം. നിങ്ങൾ വീടിനകത്ത് ആണ് കറ്റാർവാഴ വളർത്തുന്നതെങ്കിൽ കുറച്ച് സൂര്യപ്രകാശം ലഭിക്കുന്ന ജനാലയ്ക്ക് സമീപം വയ്ക്കുക.
ചെടിക്ക് നന്നായി വറ്റിച്ച മണൽ, അയഞ്ഞ മണ്ണ് ആയിരിക്കണം.ചെടിക്ക് ആഴത്തിൽ നനയ്ക്കുകയും ഡ്രെയിനേജ് ദ്വാരങ്ങളിലൂടെ വെള്ളം ഒഴുകാൻ അനുവദിക്കുകയും വേണം.
ശൈത്യകാലത്ത്, ഇലകളിൽ വെള്ളം സംഭരിക്കുന്നതിനാൽ കുറച്ച് വെള്ളം മതി. ചെടി നശിക്കുന്നതിനുള്ള ഒരു കാരണം അമിതമായി നനയ്ക്കുന്നതാണ്.
കറ്റാർവാഴ വളരാൻ വളം ആവശ്യമില്ല. കറ്റാർ വാഴ പൊതുവെ കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്ന ചെടിയാണ്.
കറ്റാർവാഴ നടാൻ എടുക്കുമ്പോൾ മണ്ണിന്റെ കൂടെ ചകിരി ചോർ ഇടുന്നത് കറ്റാർവാഴ നന്നായി വളരുന്നതിന് സഹായിക്കും. ശേഷം കുറച്ചു പഴത്തൊലി ഉണങ്ങിയതും മുട്ട തോടും എടുത്ത് മിക്സ് ചെയ്ത് എടുക്കുക. അത് മിക്സ് ചെയ്തു നടാൻ എടുക്കുന്ന മണ്ണിലേക്ക് മിക്സ് ചെയ്യാം.
ഈ മിശ്രിതത്തിലേക്ക് കറ്റാർ വാഴ നടാം. ശേഷം നനച്ചു കൊടുക്കുക, കുറച്ച് നാളുകൾക്ക് ശേഷം ഇലകൾ എല്ലാം പൊട്ടി കിളിർത്തു നല്ല രീതിയിൽ വരും, അപ്പോഴും ഇതേ രീതിയിൽ തന്നെ ചെയ്യുക. പുതിയ കട്ടിയുള്ള ഇലകൾ വന്ന് കാട് പോലെ വളരുന്നതിന് ഈ പക്രിയ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക