ശാസ്ത്രീയമായ പശുപരിപാലനത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ഉള്ള വാനൂർ ക്ഷീര പരിശീലന കേന്ദ്രം. പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷീര കർഷകർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക.
ഫെബ്രുവരി അഞ്ചു മുതൽ ഫെബ്രുവരി 9 വരെ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 20 രൂപയാണ് പ്രവേശനഫിസായി ഈടാക്കുക. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് ആധാർ കാർഡ് അല്ലെങ്കിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്,ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്തുകൊണ്ട് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി താല്പര്യമുള്ളവർക്ക് 04922-226040,9446972314,9896839675 എന്നി ഫോൺ നമ്പറുകളിൽ ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിനകം രജിസ്റ്റർ ചെയ്യാവുന്നതാണ്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് രജിസ്റ്റർ ചെയ്യാനായി ഫോൺ നമ്പറുകളിൽ ബന്ധപ്പെടാൻ സാധിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക