സവാളയും കിഴങ്ങും എല്ലാം നമ്മൾ പക്കാവട ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇവ രണ്ടും ഒരുമിച്ച് ചേർത്തുകൊണ്ട് പക്കാവട തയ്യാറാക്കി നോക്കിയാലോ. വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഈ നാലുമണി പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് ഉള്ളി വളരെ കനം കുറച്ച് അരിഞ്ഞെടുക്കാം. ഇനി അതേ അളവിൽ കിഴങ്ങും കനം കുറച്ച് അരിഞ്ഞെടുക്കണം. കിഴങ്ങ് അരിഞ്ഞതിനു ശേഷം വെള്ളത്തിൽ ഇട്ട് കഴുകിയെടുക്കാൻ ശ്രദ്ധിക്കണം.
ഇതിലേക്ക് അരിപ്പൊടി, കടലമാവ് എന്നിവ തുല്യ അളവിൽ ചേർത്തു കൊടുക്കാം. ഇതിലേക്ക് പാകത്തിന് ഉപ്പ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, അല്പം പെരുംജീരകം പൊടിച്ചത് ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക്, കറിവേപ്പില ചെറുതായി അരിഞ്ഞത് ചെയ്തുകൊടുത്ത് കൈവച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം
ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കാം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കിയതിനു ശേഷം കുറേശ്ശെയായി ഇട്ട് ഉള്ളിവടയും മറ്റും തയ്യാറാക്കുന്നത് പോലെ ഫ്രൈ ചെയ്തെടുക്കാം. രുചികരവും എളുപ്പത്തിൽതയ്യാറാക്കാവുന്ന തുമായ കിടിലൻ നാലുമണി പലഹാരം റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക