സുഗന്ധവ്യഞ്ജനത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ഒന്നാണ് ഏലം. സുഗന്ധവ്യഞ്ജനം എന്നതിന് പുറമെ വളരെ നല്ലൊരു ഔഷധം കൂടിയാണ് ഏലം. ലോകത്ത് ഏലം കൃഷി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
കൃത്യമായ പരിചരണത്തിലൂടെ മാത്രമെ ഏലത്തില്‍ നിന്ന് മികച്ച വരുമാനം നേടുവാന്‍ സാധിക്കു.
സുഗന്ധവ്യഞ്ജനം എന്നതിനപ്പുറം നല്ല ഒരു ഔഷധം കൂടിയാണ് ഏലം. പനി, വാതം, പിത്തം, കഫം തുടങ്ങിയ രോഗങ്ങള്‍ക്ക് ഏലം ഫലപ്രധമാണ്.
ഏലം കൃഷിക്ക് തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച വിളവ് തരുന്ന ഇനങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. മലാബാര്‍, മൈസൂര്‍, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് കേരളത്തില്‍ കൃഷി ചെയ്തുവരുന്നത്.
കൃഷി സ്ഥലത്ത് തണല്‍ കൂടുന്നതും കുറയുന്നതും ഏലത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തണല്‍ ആവശ്യത്തിന് മാത്രം നല്കിയാല് മതിയാവും.
മണ്ണിളക്കി ഒരുക്കിയ തോട്ടങ്ങളില്‍ മഴയ്ക്കുമുമ്പായി 90 സെന്റിമീറ്റര്‍ നീളത്തിലും 90 സെന്റിമീറ്റര്‍ വീതിയിലും 45 സെന്റിമീറ്റര്‍ ആഴത്തിലും കുഴികള്‍ എടുത്തു വേണം തൈകള്‍ നടുവാന്‍.
കുഴിയില്‍ നിന്ന് എടുത്ത മേല്‍മണ്ണ് മുന്നിലൊരു ഭാഗം ബാക്കി ജൈവവളങ്ങളും കൂട്ടിക്കലര്‍ത്തി മണ്ണും ചേര്‍ത്ത് നിറച്ച തൈകള്‍ നടാവുന്നതാണ്. മഴ കുറഞ്ഞ സ്ഥലങ്ങളില്‍ 65 സെന്റിമീറ്റര്‍ വീതിയിലും 30 സെന്റീമീറ്റര്‍ താഴ്ചയിലും ചാലുകള്‍ നിര്‍മ്മിച്ച് 2 മീറ്റര്‍ അകലത്തില്‍ വേണം തൈകള്‍ നടാന്‍.
കൃത്യമായ ജലസേചനം ഏലം കൃഷിക്ക് അത്യാവശ്യമായ ഒന്നാണ്. വേനല്‍ക്കാലത്ത് കൃത്യമായ വളം നല്കിയാല് ഏലത്തില്‍ നിന്ന് കൂടുതല്‍ വിളവ് ലഭിക്കും.
ഏലം ചെടികളുടെ സംരക്ഷണത്തിനായി ഉണങ്ങിയ ഇലകള്‍, ഉണങ്ങിയ വേരുകള്‍ എന്നിവ കൃത്യസമയത്ത് നീക്കം ചെയ്യണം. അവസാനത്തെ വിളവെടുപ്പ് കാലത്താണ് ഇത്തരത്തില്‍ ചെയ്യുന്നത്.
വളപ്രയോഗം ഏലത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. രാസവളം നല്കുമ്പോള് മണ്ണ് പരിശോധന നടത്തിയ ശേഷം മാത്രമേ നല്കാവു.
ഏലത്തിന് എറ്റവും മികച്ച വളം ജൈവ വളമാണ്. ചെടിക്ക് 2 കിലോ വേപ്പിന് പിണ്ണാക്കോ അല്ലെങ്കില്‍ കോഴിക്കാഷ്ടമോ കാലി വളമോ നല്‍കാവുന്നതാണ്. കൂടാതെ യൂറിയ, പൊട്ടാഷ് എന്നിവയും നല്‍കാം.
ഏലത്തെ ബാധിക്കുന്ന പ്രധന കീടങ്ങളാണ് ഏലപ്പേന്‍, കായ്തുരപ്പന്‍, വെള്ളീച്ച, കമ്പിളിപുഴുക്കള്‍ എന്നിവ. ഇവ പ്രധാനമായും കായ്കള്‍, ഇല, തണ്ട് എന്നിവയെയാണ് ആക്രമിക്കുന്നത്.
ഏലത്തിന്റെ വിളവെടുപ്പ് വര്‍ഷത്തില്‍ രണ്ട് തവണ നടത്താം. പാകത്തിന് വിളഞ്ഞതും അധികം പഴുക്കാത്തതുമായ ഏലക്കായ്കളാണ് വിളവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക