അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്സി കോഡുകളോ ഇല്ലാതെ തന്നെ 5 ലക്ഷം രൂപയുടെ ഇടപാട് വരെ ഈസി ആയി ചെയ്യാൻ കഴിയുന്ന ഇമ്മീഡിയറ്റ് പേയ്മെൻ്റ് സേവന (IMPS) നിയമത്തിലെ പുതിയ മാറ്റങ്ങൾ നിലവിൽ വന്നു.
നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. അക്കൗണ്ടുകൾക്കിടയിലെ പണകൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കാനും എളുപ്പമാക്കാനും പുതിയ നിയമം സഹായിക്കും.
ബാങ്ക് ഡീറ്റെയിൽസുകളും മറ്റും നൽകുന്നതിലെ പിഴവ് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകരമാകും. ഇടപാടിന് അംഗീകാരം ലഭിക്കും മുമ്പ് തത്സമയം ഗുണഭോക്താവിന്റെ മൂല്യനിർണ്ണയം നടത്തപ്പെടും, ഇത് തെറ്റായി പണം കൈമാറാനുള്ള സാധ്യത കുറയ്ക്കും.
ഇതിനായി ഉപയോക്താക്കൾ മൊബൈൽ ബാങ്കിംഗ് ആപ്പിലെ ‘ഫണ്ട് ട്രാൻസ്ഫർ’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള മുൻഗണനാ രീതിയായി ‘IMPS’ തിരഞ്ഞെടുക്കുക. സ്വീകർത്താവിന്റെ മൊബൈൽ നമ്പർ നൽകുക, തുടർന്ന് ഗുണഭോക്താവിന്റെ ബാങ്ക് പേര് തിരഞ്ഞെടുക്കുക.
5 ലക്ഷം രൂപയ്ക്കുള്ളിൽ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന തുക സൂചിപ്പിക്കുക. ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം, ‘കൺഫേം’ എന്നതിൽ ക്ലിക്ക് ചെയ്യുക. ഒറ്റത്തവണ പാസ്വേഡ് ലഭിച്ചതിന് ശേഷം ഇടപാടുമായി മുന്നോട്ട് പോകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക