ഛായാഗ്രഹകനായ സിനു സിദ്ധാര്‍ത്ഥ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ജീവന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു.
വിനോദ് നാരായണന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പ്രമേയം മദ്യപാനത്തിന്റെ ദൂശ്യവശങ്ങളാണ്. മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുവെന്ന് തുറന്നുകാട്ടുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് സിനു അഭിനയിച്ചിരിക്കുന്നത്.
നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ സുനില്‍ പണിക്കര്‍, റൂബി ബാലന് വിജയന് , പ്രീതി ക്രിസ്റ്റീന പോള്‍, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗോപികാ ഫിലിംസിന്റെ ബാനറില്‍ സുനില്‍ പണിക്കരും വിഷ്ണു വിജയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ കുടുംബ ചിത്രത്തിന്റെ സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഷിബു ചക്രവര്‍ത്തിയാണ് ഗാനരചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക