ഫൈബറിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു ഉറവിടമാണ് മഖാന. ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മഖാന ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തേണ്ടത് ഏറ്റവും പ്രധാനമാണ്.
വറുത്ത താമര വിത്താണ് മഖാന. പ്രധാനമായും വടക്കേ ഇന്ത്യയിലാണ് ഇത് ഏറെ പ്രചാരത്തില്‍ ഉള്ളത്. ഫോക്സ് നട്ട്സ്, യൂറിയൽ ഫെറോക്സ്, താമര വിത്ത്, ഗോർഗോൺ നട്ട്സ്, ഫൂൽ മഖാന എന്നീ പേരുകളിലും മഖാന അറിയപ്പെടുന്നു.
കലോറി വളരെ കുറവാണ് എന്നതാണ് മഖാനയുടെ മറ്റൊരു ഗുണം. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുമുണ്ട് ഇതില്‍. ഇക്കാരണം കൊണ്ടും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം.
കാത്സ്യം, മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ് എന്നിങ്ങനെ ആരോഗ്യത്തിന് പല ഗുണങ്ങള്‍ക്കും ആവശ്യമായി വരുന്ന ഘടകങ്ങളുടെ കലവറയാണ് മഖാന. ഇതിലുള്ള ആന്റി-ഓക്സിഡന്റ്സും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
വെളുത്ത സ്പോഞ്ച് പോലുള്ള മഖാന പോഷക ഗുണങ്ങളാല്‍ സമ്പന്നമാണ്. മഖാനയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അത് ആരും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കില്ല എന്നത് ഉറപ്പാണ്…
മഖാന രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. നിങ്ങൾക്ക് കൊളസ്ട്രോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ, അത് കുറയ്ക്കാൻ മഖാനെ സഹായിക്കുന്നു. മഖാന ശരീരത്തിന്റെ പേശികളെ ശക്തമാക്കുന്നു.
സ്ത്രീകള്‍ മഖാന കഴിക്കുന്നത് ഏറെ ഗുണകരമാണ്. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഗുണം ചെയ്യും.
ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മഖാന കഴിക്കുന്നത് നല്ലതാണ്. ഹൃദയ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും മഖാന കഴിക്കുന്നത് ഫലപ്രദമാണ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മഖാന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നിങ്ങൾക്ക് വിശക്കുമ്പോൾ മഖാനകൾ കഴിക്കാം. ഇത് ആരോഗ്യത്തിന് ഗുണകരവും മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ക്ഷീണം ഉണ്ടാകില്ല, ശരീരഭാരം കുറയുകയും ചെയ്യും.
നിങ്ങളുടെ ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ മഖാന ഏറെ സഹായിക്കുന്നു. ആർത്തവസമയത്ത് ഇവ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക