കൊച്ചി: കലൂര്‍ കടവന്ത്രയിലെ ഇടശ്ശേരി ബാറില്‍ വെടിവെപ്പ്. രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യപിക്കാനെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ.
മദ്യം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. എയര്‍ പിസ്റ്റളില്‍ നിന്നാണ് വെടിയുതിര്ത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക