ധാരാളം പോഷകഗുണങ്ങൾ അടങ്ങിയതാണ് ചണ വിത്ത് അഥവാ ഫ്ളാക്സ് സീഡ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.
നല്ല കൊഴുപ്പുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഫ്ളാക്സ് സീഡുകള്‍. ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പുകളും സസ്യ ഈസ്ട്രജനായ ലിഗ്നിനുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്.
നാരുകളാല്‍ സമ്പുഷ്ടമാണ് ഈ ചെറുവിത്ത്.ലിഗ്നന് എന്ന ഘടകം ഹോര്‍മോണുകളെ എളുപ്പത്തില്‍ ബാധിക്കുന്ന ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളതാണ്.
ചണവിത്ത് അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവയാൽ സമൃദ്ധമാണ്. ചണവിത്തുകളില്‍ കാണപ്പെടുന്ന മറ്റ് പ്രധാന ധാതുക്കളാണ് തയാമിന്‍,
പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്.
ഫ്ളാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫ്ളാക്സ് സീഡ് ഓയിലും ഇതിന് സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്ളാക്സ് സീഡ്. മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്ളാക്സ് സീഡുകളും ഫ്ളാക്സ് സീഡ് ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഫ്ളാക്സ് സീഡുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്ളാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
നല്ല ചര്‍മത്തിന് ചേര്‍ന്നൊരു മരുന്നു കൂടിയാണ് ഫ്ളാക്സ് സീഡുകള്‍ എന്നു പറയാം. നാരുകള്‍ അടങ്ങിയ ഭക്ഷണമായതുകൊണ്ട് ചണ കഴിക്കുന്നതിലൂടെ എളുപ്പം വിശപ്പ് തോന്നാത്ത അവസ്ഥ ഉണ്ടാകുന്നു.
ചാണ വിത്ത് വറുത്തതിനുശേഷം പൊടിച്ചെടുത്ത് ഈ പൊടി വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കുക. നിങ്ങളുടെ സാലഡിലോ സ്മൂത്തികളിലോ ഒരു ടീസ്പൂണ്‍ ചണവിത്ത് പൊടി ചേര്‍ത്ത് കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക