കൊച്ചി: ഇന്ന് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ആണ് തീരുമാനം.
ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന സർവീസ് രാത്രി 11.30 വരെയായിരിക്കും.
രാത്രി പത്തുമണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുള്ള സൗകര്യവും ഒരുക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
അതേസമയം, ,ഐഎസ്എൽ ഫുട്ബോൾ മത്സരം നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
മത്സരം കാണാനെത്തുന്നവർ വാഹനങ്ങൾ പൊലീസ് നിർദേശിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്തശേഷം മെട്രോ അടക്കമുള്ള പൊതു ഗതാഗതസംവിധാനങ്ങളെ ആശ്രയിച്ച് ജെഎൽഎൻ സ്റ്റേഡിയത്തിൽ എത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക